ഇടുക്കി: പനി ബാധിച്ച് മരിച്ച വീട്ടമ്മക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. നെടുങ്കണ്ടം തൂക്കുപാലം സ്വദേശി ഏലിക്കുട്ടി ദേവസി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചികിത്സയിൽ ഇരിക്കെ മരിച്ചത്. ഇവരുടെ മരണ ശേഷം ഉള്ള ട്രു നാറ്റ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഇവർ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർക്കും മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ കൊറോണ മരണമാണ് ഇത്.
എറണാകുളം, കാസർഗോഡ്, മലപ്പുറം എന്നിവിടങ്ങളിൽ ആണ് മറ്റു മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
ആലുവ സ്വദേശി സി കെ. ഗോപി, കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നു.
മലപ്പുറത്ത് പതിനൊന്ന് മാസം പ്രായമായ കുഞ്ഞിനും രോഗം സ്ഥിരീകരിച്ചിരുന്നു. ഇത് കൂടാതെ കാസർഗോഡ് സ്വദേശി ടി ഹസൈനാർ ഹാജി (78) യും മരണമടഞ്ഞിരുന്നു.