അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റൃട്ട് സിഎഫ്എൽടിസിക്ക് വിട്ടുനൽകി പാല രൂപത മാത്യകകാട്ടി

പാല: കൊറോണയെന്ന മഹാമാരിക്ക് മുന്നിൽ ലോകം പകച്ചു നിൽക്കുമ്പോൾ രോഗപീഡയനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ നാടിനൊപ്പം പാലാ രൂപതയും. അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റൃട്ട് കൊറോണ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്ററിന് വിട്ടുനൽകിയാണ് പാല രൂപത മാത്യകകാട്ടിയത്. 250 കിടക്കകളുള്ള
രൂപതാ പാസ്റ്ററല്‍ സെന്‍ററാണ് ഒന്നാം തരം ആശുപത്രിയായി മാറിയത്.

പ്രകൃതി മനോഹരമായ സ്ഥലത്ത് നന്നായി പരിപാലിക്കുന്ന പാസ്റ്ററൽ സെൻറർ സിഎഫ്എൽടിസിക്ക് വിട്ടുനൽകാൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടാണ് സന്നദ്ധത പ്രകടിപ്പിച്ചത്. സർക്കാരിൻ്റെ ആലോചനയിൽ പോലുമില്ലാതിരുന്ന പാസ്റ്ററൽ സെൻ്റർ സിഎഫ്എൽടിസിക്ക് വിട്ടുനൽകിയതിലൂടെ ഏറെ അഭിനന്ദനങ്ങളേറ്റുവാങ്ങി രൂപതയും ബിഷപ് ജോസഫ് കല്ലറങ്ങാട്ടും.