ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ കൊറോണ പരിശോധനയ്ക്കുള്ള ആർറ്റിപിസിആർ ചെയ്യുന്നതിനുള്ള സംവിധാനത്തിന് ഐസിഎംആറിന്റെ അംഗീകാരം ലഭിച്ചു. എൻഐവിക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കാനും റിസൾട്ടുകൾ വേഗത്തിൽ ആക്കാനും ഇതിലൂടെ സാധിക്കും. 15 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളേജ് ഉന്നത സമിതി വിലയിരുത്തിയാണ് അംഗീകാരത്തിന് ശുപാർശ ചെയ്തത്. സംവിധാനം പൂർണമായി സജ്ജമാക്കുന്നതോടെ ദിവസേന 100 മുതൽ 200 വരെ സാമ്പിളുകൾ പരിശോധിക്കാൻ കഴിയും .
അതേസമയം കളമശ്ശേരി മെഡിക്കല്‍ കോളജില്‍ കൊറോണ രോഗികള്‍ക്കായുള്ള പ്രത്യേക ഐസിയു പ്രവര്‍ത്തനം ആരംഭിച്ചു. യന്ത്ര സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റര്‍ പിന്തുണയുള്ള 40 ബെഡുകളാണ് ഐസിയുവില്‍ ക്രമീകരിച്ചിട്ടുള്ളത്. ഇതോടെ മെഡിക്കല്‍ കോളജിലെ ആകെ വെന്റിലേറ്ററുകളുടെ എണ്ണം 75 ആയി.