ശബരിമല: യുവതികളുടെ വിലക്ക് ആചാരപ്രകാരമെന്ന് കേന്ദ്രം

ന്യൂൽഹി: ശബരിമലയിൽ യുവതികളെ വിലക്കുന്നത് ആചാരപ്രകാരമാണെന്നും അത് ലിംഗവിവേചനമല്ലെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിക്കും. രാജ്യത്ത് പല ക്ഷേത്രങ്ങളിലും വ്യത്യസ്തമായ ആചാരരീതികൾ നിലനിൽക്കുന്നുണ്ട്.

കേരളത്തിൽ തന്നെ ആറ്റുകാൽ, ചക്കുളത്തുകാവ് , രാജസ്ഥാനിലെ ബ്രഹ്മ ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ പ്രാദേശീകമായി സവിശേഷമായ ചില ആചാരങ്ങൾ നിലനിൽക്കുന്നതായാണ് കേന്ദ്രത്തിന്റെ പുതിയ നിലപാട്. സ്ത്രീ പ്രവേശന അനുകൂല വിധിക്കെതിരേ കേരളത്തിൽ ബിജെപി സമരം ചെയ്തപ്പോൾ കേന്ദ്ര നേത്യത്വം കോടതി വിധിക്ക് അനുകൂലമായിരുന്നു. ബിജെ പിയുടെ ഈ നിലപാടിനെതിരേ വിമർശനമുയർന്ന പശ്ചാതലത്തിലാണ് കേന്ദ്രത്തിന്റെ നിലപാട് മാറ്റം.കേന്ദ്ര സർക്കാരിന്റെ സ്ത്രീ പ്രവേശന നിലപാട്

സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ നാളെ അറിയിക്കുമെന്നാണ് സൂചന.

ആറ്റുകാലിലും മറ്റും പ്രത്യേക ദിവസ ക്ഷേത്രത്തിൽ പുരുഷന്മാരെ പ്രവേശിപ്പിക്കില്ല. അത് ലിംഗവിവേചനമല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരമാണ്. അത്തരം ആചാരങ്ങളെ ഒരു ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാക്കരുതെന്നാണ് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ അറിയിക്കുക.

ഇപ്പോഴത്തെ സാഹചര്യത്തിൽ കേന്ദ്ര നിലപാടും കോടതി ഗൗരവമായി പരിഗണിക്കും.