തിരുവനന്തപുരം: സംസ്ഥാന ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും കൊറോണ സ്ഥിരീകരിച്ചു. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. നിയന്ത്രിതമേഖലയിൽ ഉണ്ടായിരുന്നവരാണ് ഇവർ.
ഇതോടെ ക്രൈംബ്രാഞ്ച് ആസ്ഥാനം അടച്ചു. മൂന്നുദിവസത്തേക്കാണ് ഓഫീസ് അടച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി പറഞ്ഞു. രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.