ന്യൂഡെൽഹി:പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ മുൻ വക്താവ് സഞ്ജയ് ഛായെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കും അച്ചടക്ക ലംഘനത്തിനുമാണ്
സഞ്ജയ് ഛായെ സസ്പെൻഡ് ചെയ്തതെന്ന് മഹാരാഷ്ട്ര പിസിസി വ്യക്തമാക്കി.
പാർട്ടി നേത്യത്വത്തെ നിശിതമായി വിമർശിച്ച് ഒരു പത്രത്തിൽ ലേഖനമെഴുതിയതിനാണ് കഴിഞ്ഞ മാസം പാർട്ടി വക്താവ് സ്ഥാനത്ത് നിന്ന് കോൺഗ്രസ് സഞ്ജയ് ഛായെ നീക്കം ചെയ്തത്.
രാജസ്ഥാൻ ഉപമുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായിരുന്ന സച്ചിൻ പൈലറ്റിനെ സ്ഥാനങ്ങളിൽ നീക്കം ചെയ്യുന്നതിന് മുമ്പ് സച്ചിനെ അനുകൂലിച്ച് സഞ്ജയ് ഛാ ട്വീറ്റ് ചെയ്യുകയും ടെലിവിഷൻ ചാനലുകളിൽ അഭിപ്രായം പറയുകയും ചെയ്തിരുന്നു. ഇതാണോ അച്ചടക്ക നടപടിക്ക് കാരണമെന്ന് പാർട്ടി വ്യക്തമാക്കിയിട്ടില്ല.