തിരുവനന്തപുരം: ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന്റെ വിവാഹചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടിയെടുക്കുമെന്ന് ഡിവൈഎഫ്ഐ. മന്ത്രി ഇ പി ജയരാജനും കുടുംബവും നില്ക്കുന്ന ചിത്രത്തില്‍ ഇ പി ജയരാജന്റെ ഭാര്യയുടെ ചിത്രം മോര്‍ഫ് ചെയ്ത്, സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മുഖം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ വ്യാജ ചിത്രം പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.
ബിന്ദു കൃഷ്ണയ്ക്കെതിരെ കൊല്ലത്തും ഇത് പ്രചരിപ്പിച്ച മറ്റൊരു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവിനെതിരെ കണ്ണൂരും പരാതി നൽകിയെന്ന് ഡിവൈഎഫ്ഐ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
വ്യാജ ചിത്രങ്ങള്‍ നിര്‍മിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങള്‍ കോണ്‍ഗ്രസ് സംസ്ഥാന തലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്സ്ആപ്പ് വഴിയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവര്‍ക്കെതിരെയും സംസ്ഥാനത്ത് പ്രാദേശികമായി പരാതി നല്‍കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.