കൊച്ചി: സമൂഹമാധ്യമങ്ങളിൽ വൈറലായ വ്യാജ വീഡിയോ സന്ദേശം പോസ്റ്റ് ചെയ്ത വിരു തനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം രവിപുരത്തെ സ്വകാര്യ ഏവിയേഷൻ സ്കൂൾ വിദ്യാർഥി ചാലക്കുടി ആളൂർ ചാതേരിൽ അലൻ തോമസി(20)നെയാണ് എറണാകുളം സെൻട്രൽ പോലീസ് പിടികൂടിയത്.
ട്രെയിൻ യാത്രയ്ക്കിടെ പെണ്‍കുട്ടിയെ അപമാനിക്കാൻ ശ്രമിച്ചയാളെ കൈകാര്യം ചെയ്തെന്ന് വിശ്വാസയോഗ്യമായ രീതിയാലിയിരുന്നു കാഴ്ചക്കാരെ വിഢികളാക്കിയ വീഡിയോ. അപമാനിക്കാൻ ശ്രമിച്ചയാളുടെ വ്യാജ പരാതിയിൽ നിന്നും തന്നെ രക്ഷിക്കാൻ അപമാനിതയായ പെൺകുട്ടിയ തേടിയായിരുന്നു വീഡിയോ.കേസിൽ നിന്നും
രക്ഷിക്കാൻ എല്ലാവരും പരമാവധി ഷെയർ ചെയ്യാനായിരുന്നു അഭ്യർഥന.
ഇക്കഴിഞ്ഞ ജനുവരി 31നാണ് സംഭവമെന്ന് അലൻ പറയുന്നു. എറണാകുളം നോർത്ത്-സൗത്ത് റെയിൽവേ സ്റ്റേഷനുകൾക്കു മധ്യേ ട്രെയിനിലാണ് അപമാനശ്രമം. ആളൊഴിഞ്ഞ ട്രെയിനിൽ യുവതിയെ അപമാനിച്ച മധ്യവയസ്കനെ രക്ഷപെടാൻ അനുവദിക്കരുതെന്നും സംഭവത്തിന്റെ നിജസ്ഥിതി ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയ പെണ്‍കുട്ടിക്കേ തെളിയിക്കാൻ കഴിയൂവെന്നും ഇയാൾ പറഞ്ഞിരുന്നു. യുവതിയെ കണ്ടെത്താത്ത പക്ഷം
പ്രതി വിദ്യാർഥിയായ തന്നെ കുറ്റക്കാരനായി ചിത്രീകരിക്കുമെന്നും ഇത് പഠനത്തെ ബാധിക്കുമെന്നും വിദ്യാർഥി വീഡിയോയിൽ പറയുന്നു.
അതുകൊണ്ട് പെണ്‍കുട്ടിയെ കണ്ടെത്തുന്നന്നതുവരെ ഷെയർ ചെയ്യണമെന്ന വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ലോകമെങ്ങും മലയാളികളുടെ ഇടയിൽ വൈറലായിരുന്നു.
സംഭവത്തിൽ വ്യാജ പ്രചാരണം നടത്തിയതിന് പോലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.