കൊച്ചി: നടി ഷംനയെ വിവാഹം കഴിക്കാന്‍ തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലുമായി നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി റഫീഖിന്റെ ഭാര്യ. ഷംനയുടെ ഫോണ്‍ നമ്പര്‍ റഫീഖിന് നല്‍കിയത് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസാണ്. ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
‘ഷംനയെ വിളിച്ച സ്ത്രീ താനല്ല. ഇതിന് മുന്‍പും തട്ടിപ്പ് കേസുകളില്‍ ഭര്‍ത്താവ് ജയിലില്‍ കിടന്നിട്ടുണ്ട്. സ്ത്രീകളുമായി ഫോണില്‍ ബന്ധങ്ങളുണ്ട്. ഇതിന്റെ പേരില്‍ സ്ഥിരമായി വീട്ടില്‍ വഴക്കിടാറുണ്ട്. ഒരു ഭാര്യയും ഭര്‍ത്താവ് മറ്റ് സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നത് ഇഷ്ടപ്പെടില്ല.ഷംനയെ വിവാഹം കഴിക്കാന്‍ എന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടു’- റഫീഖിന്റെ ഭാര്യ പറയുന്നു.
‘ഇതിന് മുന്‍പ് ഞാന്‍ വിവാഹ മോചനത്തിന് ശ്രമിച്ചതാണ്. നടന്നില്ല. നിരവധി തവണ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഫുള്‍ ടൈം ഒരു സ്ത്രീയുമായി ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം. ഷംനയുടെ ഫോട്ടോകള്‍ റഫീഖിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട്. ഇത് ഷംനയുടെ ഫോണില്‍ നിന്ന് വന്നതാണ്. ഷംന വലിയ സിനിമാ താരമായത് കൊണ്ട് ഇതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇവര്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്’ -റഫീക്കിന്റെ ഭാര്യ പറയുന്നു. തന്നെ കേസില്‍ കുടുക്കുമെന്ന് ഭയപ്പെട്ടിരുന്നതായും റഫീഖിന്റെ ഭാര്യ പറയുന്നു.