തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതിയെ അതിജീവിച്ച ‘ആദ്യ പോരാളികളുടെ’ ഫലം ചൊവ്വാഴ്ചയറിയാം. എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും.
സിബിഎസ് സിയും മിക്ക സംസ്ഥാനങ്ങളും പത്താംക്ലാസ് പരീക്ഷകൾ കൊറോണ കാരണം പൂർത്തിയാക്കാതെ എല്ലാവരെയും വിജയിപ്പിക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ഇത്തവണ രാജ്യത്താദ്യമായി എല്ലാ പരീക്ഷകളുമെഴുതി പത്താംക്ലാസ് ഫലം വരുന്നത്.
ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും അറിയാം. ഫലം പി.ആർ.ഡി. ലൈവ്, കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പ് എന്നിവയിലൂടെ അറിയാം.
ഫലം ലഭിക്കുന്ന സൈറ്റുകൾ
ടി.എച്ച്.എസ്.എൽ.സി.
എ.എച്ച്.എസ്.എൽ.സി.