കുവൈറ്റ് : കൊറോണ രോഗ ലക്ഷണങ്ങളെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മലപ്പുറം കോട്ടക്കൽ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീർ ബാബുവാണു (32) ഞായറാഴ്ച്ച ജഹറയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചത്. ശനിയാഴ്ച രണ്ടു മലയാളികൾ കുവൈറ്റിൽ കൊറോണ ബാധിച്ച് മരിച്ചിരുന്നു.
ജഹറയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരനായ അമീർ ബാബു കൊറോണ രോഗ ലക്ഷണങ്ങളെ തുടർന്ന് താമസ സ്ഥലത്ത് ക്വാറന്റൈനിൽ കഴിയുകയായിരുന്നു. പിതാവ്: അബ്ദു റഹ്മാൻ . മാതാവ്: ബദറുന്നിസ. ഭാര്യ: ഷബ്ന. മകൾ: അഷ്ര.
അതേ സമയം കുവൈറ്റിൽ കൊറോണ ബാധിച്ച് ഞായറാഴ്ച 4 പേർ കൂടി മരിച്ചു. കൊറോണ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ. രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം ഇതോടെ 348 ആയി. 341 സ്വദേശികൾ അടക്കം 551പേർക്കാണു ഇന്നു രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 44942 ആയി. ഇന്ന് 908 പേരാണു രോഗ മുക്തി നേടിയത്. ഇതോടെ ആകെ രോഗം രോഗമുക്തി നേടിവരുടെ എണ്ണം 35494 ആയി. ആകെ 9100 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 149 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.