കുവൈറ്റ് : കൊറോണ ബാധിച്ച് രണ്ടു മലയാളികൾ കുവൈറ്റിൽ മരിച്ചു. തൃശൂർ പെരുമ്പിലാവ് വില്ലന്നൂർ സ്വദേശി പുളിക്കര വളപ്പിൽ അബ്ദുൽ റസാഖ് (60),കണ്ണൂർ താഴെ ചൊവ്വ സ്വദേശി ഹാരിസ് ബാപ്പിനി ( 67) എന്നിവരാണ് മരിച്ചത്.
അബ്ദുൽ റസാഖ് കൊറോണ ബാധിച്ച് മിഷ്രിഫ് ഫീൾഡ് ആശുപത്രിയിൽ ചീകിൽസയിലായിരുന്നു. കഴിഞ്ഞ 30 വർഷമായി കുവൈത്തിൽ വിവിധ സ്ഥലങ്ങളിൽ വീട്ടു ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം 3 മാസം മുമ്പാണ് വീണ്ടും കുവൈറ്റിൽ തിരികെ എത്തിയത്.പിതാവ് :കുഞ്ഞു മുഹമ്മദ്, മാതാവ്: ആയിഷ. ഭാര്യ :താഹിറ, മക്കൾ: ഫാസിൽ , ഫൈസൽ , നൗഫൽ.
ഹാരിസ് ബാപ്പിനി കൊറോണ ബാധിച്ച് അദാൻ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.കഴിഞ്ഞ 35 വർഷമായി കുവൈത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ:റസിയ. മക്കൾ: റമീസ് ,റിഹാബ് ,റിസിലി, അസിൽ , ഫാത്തിമ ഫർഹ.
മൃതദേഹങ്ങൾ കൊറോണ പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ സംസ്കരിക്കും.