ബ്ലാ​ക്ക്മെ​യി​ലിലൂടെ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ വി​വാ​ഹാ​ലോ​ച​ന​ നടത്തി: ഷം​ന കാ​സിം

കൊ​ച്ചി: തന്റെകയ്യിൽ നിന്ന് പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​വ​ര്‍ വി​വാ​ഹാ​ലോ​ച​ന​യു​മാ​യാ​ണു വീ​ട്ടി​ലെ​ത്തി​യ​തെ​ന്നു ന​ടി ഷം​ന കാ​സിം. തൃ​ശൂ​രി​ല്‍​നി​ന്നു വ​ന്ന വി​വാ​ഹാ​ലോ​ച​ന​യി​ല്‍ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​പ്പോ​ള്‍ ഇ​വ​ര്‍ പി​താ​വു​മാ​യും സ​ഹോ​ദ​ര​നു​മാ​യും ബ​ന്ധ​പ്പെ​ട്ടി​രു​ന്നു. ഒ​ന്നു ര​ണ്ടു ത​വ​ണ വ​ര​നാ​യി എ​ത്തി​യ ആ​ളോ​ടു ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഒ​രാ​ഴ്ച മുൻപാണ് ഇവർ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി എ​ത്തി​യ​തെന്നും കു​ടും​ബ​വു​മാ​യി അ​ടു​ത്തു​കൂ​ടി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും ഷം​ന കാ​സിം പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ദി​വ​സം വ​ര​നാ​യി എ​ത്തി​യ ആ​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ചു ഒ​രു ല​ക്ഷം രൂ​പ വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടുവെന്നും ഷംന പറഞ്ഞു. ഇ​തി​നി​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി എ​ത്തി​യ​വ​ര്‍ ത​ന്‍റെ വീ​ടി​ന്‍റെ​യും പ​രി​സ​ര​ത്തി​ന്‍റെ​യും ചി​ത്രം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​തു ക​ണ്ടെ​ത്തി. മ​റ്റാ​രും ഇ​വ​രു​ടെ ത​ട്ടി​പ്പി​ല്‍ ഇ​ര​ക​ളാ​കാ​തി​രി​ക്കാ​നാ​ണു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​തെ​ന്നും ന​ടി പ​റ​ഞ്ഞു.

ന​ടി​യെ ബ്ലാ​ക്ക്മെ​യി​ല്‍ ചെ​യ്തു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​ഷ്റ​ഫ്, ര​മേ​ശ്, റ​ഫീ​ഖ്, ശ​ര​ത് എ​ന്നി​വ​രെ​യാ​ണു മ​ര​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​രെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.