കോഴിക്കോട്: കൊറോണ നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കോഴിക്കോട് കുന്ദമംഗലം പന്തീർപാടം സ്വദേശി അബ്ദുൾ കബീർ (48) ആണ് മരിച്ചത്. കോഴിക്കോട് ഐ.ഐ.എമ്മിലെ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു അബ്ദുൾ കബീർ. രക്തം ഛർദിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് ഉച്ചതിരിഞ്ഞ് മരണം സംഭവിച്ചു.
അബ്ദുൾ കബീറിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയക്കും. പരിശോധന ഫലം ലഭിച്ച ശേഷം മാത്രമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയുള്ളൂ.