അഹമ്മദാബാദ്: കൊറോണ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെ മലയാളി വീട്ടമ്മ ആത്മഹത്യ ചെയ്തു. മെഗാനിനഗറിൽ താമസിക്കുന്ന മിനു നായരാണ് ഇന്ന് ഉച്ചയോടെ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർക്ക് കടുത്ത പനിയുണ്ടായിരുന്നു. തുടർന്ന് കൊറോണ വൈറസ് പരിശോധന നടത്തുകയും ഇന്ന് രാവിലെ രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.
അഹമ്മദാബാദ് സിറ്റി കോടതിയിൽ ഉദ്യോഗസ്ഥയാണ്. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മകൾ വിദേശത്താണ്. മൃതശരീരം കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച് അഹമ്മദാബാദിൽ സംസ്കരിച്ചു.