സമ്പര്‍ക്കം വഴിയുള്ള വ്യാപനം കുറക്കുക; സംസ്ഥാനം അഭിമുഖീകരിക്കുന്ന അടിയന്തര വെല്ലുവിളി: കെകെ ശൈലജ

തിരുവനന്തപുരം: സമ്പര്‍ക്കം വഴിയുള്ള സാമൂഹിക വ്യാപനം കുറക്കുകയാണ് സംസ്ഥാനം അഭിമുഖീകരിക്കുന്ന അടിയന്തര വെല്ലുവിളിയെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. നിലവില്‍ 11 മുതല്‍ 15 ശതമാനം വരെയാണ് കേരളത്തിലെ സമ്പര്‍ക്കം വഴിയുള്ള രോഗ വ്യാപനം. അതിര്‍ത്തികള്‍ തുറന്നതിനാല്‍ ഈ വ്യാപനം പ്രതീക്ഷിച്ചതാണെന്നും അതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

പകര്‍ച്ചയിലൂടെയുള്ള അണുബാധയുടെ തോത് കുറക്കുക എന്നതായിരിക്കണം പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യം. സംസ്ഥാനം തിങ്കളാഴ്ച്ച മുതല്‍ അതിവേഗ ആന്റിബോഡി ടെസ്റ്റിങ് ആരംഭിച്ചു. ഇതിന്റെ ആദ്യ ഘട്ടമെന്നോണം ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ ഉള്ള ജില്ലകളിലെ ആരോഗ്യ പ്രവര്‍ത്തകരെയായിരിക്കും ആദ്യം പരിശോധിക്കുക. ആദ്യ ദിവസത്തില്‍ തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോട്. മലപ്പുറം, കോഴിക്കോട്, കൊല്ലം, എന്നിവിടങ്ങില്‍ പരിശോധനകള്‍ നടത്തി. മറ്റു ജില്ലകളില്‍ 500 വീതം പരിശോധനകളും നടത്തിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ അപേക്ഷിച്ചു നോക്കുമ്പാള്‍ കേരളത്തില്‍ മരണ നിരക്ക് കുറവാണ്. മരിച്ചവര്‍ക്കെല്ലാം മറ്റു അസുഖങ്ങളും ഉണ്ടായിരുന്നെന്നും മന്ത്രി പറഞ്ഞു.