പത്തനംതിട്ട: ക്വാറന്റീനിൽ കഴിയവെ ഹൃദ്രോഗത്തിനു ചികിത്സ തേടിയ സ്ത്രീ ആൻജിയോപ്ലാസ്റ്റിക്കു ശേഷം സ്വകാര്യ ആശുപത്രിയിൽ മരിച്ചു. ക്വാറന്റീനിൽ കഴിയുകയാണെന്ന വിവരം ആശുപത്രി അധികൃതരെ അറിയിക്കാതെയാണ് ചികിത്സയ്ക്ക് എത്തിയത്. ഇതോടെ ഡോക്ടർമാർ അടക്കം 20 പേരെ നിരീക്ഷണത്തിലാക്കി. ഇവരുടെ മരണശേഷം സ്രവം എടുത്ത് പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നാൽ മാത്രമേ കൊറോണ രോഗബാധയുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമാകുകയുള്ളൂ.