അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതിമാർ വീട്ടിൽ മരിച്ചനിലയില്‍

കൊല്ലം: അഞ്ചല്‍ ഇടമുളക്കലില്‍ ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തി. ഇടമുളക്കല്‍ അമൃത് ഭവനില്‍ സുനില്‍ (34) ഭാര്യ സുജിനി (24) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സുനിലിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടത്. സുജിനിയുടെ മൃതദേഹം തറയില്‍ കിടക്കുന്ന നിലയിലുമാണ്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.