തിരുവനന്തപുരം : പറയാതെ ഡാം തുറക്കുന്നതിനെതിരെ നിങ്ങൾ ആരും പ്രതികരിച്ചില്ലെങ്കിൽ ഞാൻ രാഷ്ട്രീയത്തിലിറങ്ങുമെന്നും ഇവിടെ രാഷ്ട്രീയക്കാർക്ക് മാത്രമേ ജീവിക്കാനാകൂയെന്നും നടി മല്ലിക സുകുമാരൻ. ശബ്ദ സന്ദേശത്തിലാണ് സർക്കാരിനും രാഷ്ട്രീയക്കാർക്കുമെതിരേ മല്ലിക തുറന്നടിച്ചത്.
2018 പ്രളയത്തിൽ ഡാം തുറന്നത് മൂലം തിരുവനന്തപുരത്തുണ്ടായ വെളളപ്പൊക്കത്തില്‍ നടി മല്ലിക സുകുമാരന്റെ വീട്ടിലും വെളളം കയറിയിരുന്നു. തുടര്‍ന്ന് മല്ലിക സുകുമാരന്‍ അടക്കമുളളവരെ ഇവിടെ നിന്നും മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അന്ന് നാട്ടുകാര്‍ വാര്‍പ്പിലിരുത്തിയാണ് മല്ലികാ സുകുമാരനെ സുരക്ഷിത കേന്ദ്രത്തില്‍ എത്തിച്ചത്. ഇതിന്റെ ഫോട്ടോ ഏറെ വൈറലാകുകയും ചെയ്തിരുന്നു. ഡാം തുറന്നതാണ് രണ്ടുതവണയും വെളളം കയറാന്‍ കാരണമായതെന്ന് മല്ലികാസുകുമാരന്‍ പറഞ്ഞു. മുന്നറിയിപ്പില്ലാതെ ഡാം തുറക്കുന്നത് നാട്ടുകാര്‍ക്ക് നലിയ നഷ്ടങ്ങളാണുണ്ടാക്കുന്നത്. വീടിന് പിറകിലെ കനാല്‍ ശുചിയാക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും മൂന്ന് വര്‍ഷമായി നടപടി ഉണ്ടായിട്ടില്ലെന്നും മല്ലിക പറഞ്ഞത്. എന്നാൽ ഇനിയും ഇങ്ങനെ തുടർന്നാൽ താൻ രാക്ഷ്ട്രിയത്തിലേക്ക് പ്രവേശിച്ചു ഇതിനെതിരെ പോരാടുമെന്നാണ് ഇവർ പറയുന്നത്.
ഉറങ്ങി കിടക്കുമ്പോഴാണ് പലയിടത്തും വെള്ളം കയറിയത് . വേറൊരു ഭാഗത്തു കൊറോണ കൂടി വരുന്നു കരുതിയിരിക്കാൻ നിർദ്ദേശം. 65 വയസ്സിന് മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളും പുറത്തിറങ്ങാൻ പാടില്ല. എന്നിട്ടു ഡാം തുറന്നു വിടുക? അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുകയാ? എന്താണ് ഇതിന്റെയൊക്കെ ഉദ്ദേശം? ‘സാറേ ഡാം നിറയുന്നു’ എന്ന് പറയുമ്പോൾ ‘തുറന്നു വിടടാ’ എന്നാരെങ്കിലും പറഞ്ഞതാവും അവിടെ സംഭവിക്കുന്നത്. ആര് പോയി നോക്കുന്നു? വല്ലാത്ത കഷ്ടമാണ്. പറയാതെ ഡാം തുറക്കുന്നതിനെതിരെ നിങ്ങൾ ആരും പ്രതികരിച്ചില്ലെങ്കിലും ഞാൻ രാഷ്ട്രീയത്തിലിറങ്ങും. ഭീഷണിയല്ല. ഇവിടെ രാഷ്ട്രീയക്കാർക്കേ ജീവിക്കാനൊക്കൂ. വേറാർക്കും പറ്റത്തില്ല. മൂന്നു വർഷമായി കനാലിന്റെ കാര്യം ഞാൻ പറയുന്നു. മാത്യു ടി. തോമസ് ആയിരുന്നു അന്ന് ജലസേചന വകുപ്പ് മന്ത്രി. ചെന്ന് കണ്ടു കത്ത് കൊടുത്തു. പി.ടി.പി. നഗറിലെ മൊത്തം ഇലയും ചവറും പ്ലാസ്റ്റിക്കും എല്ലാം ഓടയിൽ കൂടി ഈ കനാലിൽ വന്നു വീഴുന്നുണ്ട് ഇത് മാറ്റണം. വശങ്ങൾ ചെത്തി, കനാൽ വൃത്തിയാക്കി എടുക്കണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ അതൊക്കെ നിറഞ്ഞ് കവിഞ്ഞ് ഞങ്ങളുടെ എല്ലാം മുറ്റത്തും റോഡിലും വെള്ളം കയറുമെന്ന് അറിയിച്ചതാണ് എന്നാണ് മല്ലിക പറയുന്നത്.