തിരുവനന്തപുരം: സംസ്ഥാനത്ത കൊറോണ കേസുകൾ കൂടുന്ന സാഹചര്യത്തിലും ഈദുൽ ഫിത്തർ പ്രമാണിച്ച് ഞായറാഴ്ച ലോക്ക് ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ അനുവദനീയമായ പ്രവൃത്തികൾക്ക് പുറമേയാണ് പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ബേക്കറി, വസ്ത്രക്കടകൾ, മിഠായിക്കടകൾ, ഫാൻസി സ്റ്റോറുകൾ, ചെരുപ്പുകടകൾ എന്നിവ രാവിലെ ഏഴുമുതൽ വൈകുന്നേരം ഏഴുമണിവരെ പ്രവർത്തിക്കാം. ഇറച്ചിക്കടകളും മത്സ്യക്കടകളും രാവിലെ 6 മുതൽ ഉച്ചയ്ക്ക് 11 മണി വരെ തുറക്കാം. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ബന്ധുവീടുകൾ സന്ദർശിക്കാൻ അന്തർജില്ലാ യാത്രകൾ നടത്താനും അനുവാദമുണ്ട്.
അതേസമയം സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ തുടങ്ങിയവ ഉൾപ്പെടെയുള്ള ബ്രേക്ക് ദി ചെയിൻ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.
സഹനമാണ് ജീവിതം എന്ന സന്ദേശം ഉള്‍ക്കൊണ്ട് റമദാന് വ്രതമെടുക്കുന്നവര്‍ക്ക് സന്തോഷത്തിന്റെ ദിനമാണ് പെരുന്നാള്‍. എന്നാല്‍, പതിവു രീതിയിലുള്ള ആഘോഷത്തിന്റെ സാഹചര്യം ലോകത്തെവിടെയുമില്ല. പെരുന്നാള്‍ നമസ്കാരം അവരവരുടെ വീട്ടില്‍ നിന്ന് എല്ലാവരും നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.