കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയെ മൊബൈലിൽ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചതിന് താമരശേരിയില്‍ അധ്യാപിക പോക്സോ കേസില്‍ അറസ്റ്റിലായി. താമരശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യാണ് റിമാൻ്റിലായത്. അയല്‍വാസിയായ പന്ത്രണ്ട് വയസുകാരിയെ മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു പ്രലോഭിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. വിദ്യാര്‍ഥിനി വീടിനടുത്തുള്ള ഗ്രൗണ്ടില്‍ സൈക്കിള്‍ പരിശീലനം നടത്തുമ്പോള്‍ അധ്യാപിക മൊബൈലിലെ അശ്ലീല ചിത്രം കാണിച്ചുകൊടുക്കുകയായിരുന്നു. വിദ്യാർത്ഥിനി ഇക്കാര്യം വീട്ടിൽ വന്ന് മാതാപിതാക്കളോട് പറഞ്ഞിരുന്നു.
സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കിയ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ചൈല്‍ഡ് ലൈൻ പ്രവർത്തകർ പരാതി താമരശേരി പോലീസിന് കൈമാറുകയായിരുന്നു. പോക്സോ പ്രകാരം അറസ്റ്റു ചെയ്ത അധ്യാപികയെ കോഴിക്കോട് പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 16-നാണ് കേസിനാസ്പദമായ സംഭവം. സംഭംവം നടന്ന് ഒരു മാസത്തിന് ശേഷമാണ് അറസ്റ്റ്.
സ്വകാര്യ സ്കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പരാതിയുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.