റേഷൻ കടകൾ രാവിലെ 9 മുതൽ രാത്രി 7വരെ; കിറ്റ് വിതരണം 26 വരെ നീട്ടി

തിരുവനന്തപുരം : ലേ‍ാക്ഡൗൺ ഇളവുകളെത്തുടർന്ന് റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. രാവിലെ 9 മുതൽ ഒന്നു വരെയും വൈകിട്ട് 3 മുതൽ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവിൽ വരും. 9 മുതൽ 5 മണി വരെയായിരുന്നു നിലവിൽ പ്രവർത്തിച്ചിരുന്നത്.

റേഷൻ കടകൾ വഴിയുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി. ‘24 മണിക്കൂറിനുള്ളിൽ കാർഡ്’ എന്ന പദ്ധതിയിൽ റേഷൻ കാർഡ് ലഭിച്ചവർക്കും കിറ്റ് കിട്ടും. മഞ്ഞ, പിങ്ക് കാർഡുകാർക്കു കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷനും വിതരണം തുടങ്ങി. ഓരോ അംഗത്തിനും 5 കിലേ‍ാ അരിയും ഒരു കാർഡിന് ഒരു കിലേ‍ാ കടല അല്ലെങ്കിൽ ചെറുപയറുമാണ് ലഭിക്കുക.