തിരുവനന്തപുരം : കനത്ത മഴ സംസ്ഥാനത്ത് ദുരിതം വിതയ്ക്കുന്നു. ശക്തമായ മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയുടെ ചില ഭാഗങ്ങൾ വെള്ളപൊക്ക ഭീഷണിയിലാണ്. അരുവിക്കര ഡാമിന്റെ അഞ്ചു ഷട്ടറുകള്‍ തുറന്നു. കരമനയാറില്‍ ജലനിരപ്പ് ഉയരുമെന്നും, തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
കോട്ടൂര്‍, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് പെയ്യുന്നത്. പലയിടങ്ങളിലും വീടുകളില്‍ അടക്കം വെള്ളം കയറിയിട്ടുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് പല ജില്ലകളിലും ശക്തമായ മഴ പെയ്യുകയാണ്. ഇടുക്കി, മുല്ലപ്പെരിയാർ അടക്കമുള്ള ഡാമുകളിൽ ജലനിരപ്പ് ഉയരുകയാണ്. എന്നാൽ നിലവിൽ ആശങ്കയ്ക്ക് ഇടയില്ലെന്നാണ് സൂചന.