തിരുവനന്തപുരം : കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ തകർന്നടിയുന്ന കേരള ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു.
ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലഘൂകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വിദേശ സഞ്ചാരികളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ കേരളം സന്ദർശിക്കാൻ വളരെയധികം സമയമെടുക്കും. അതിനാൽ വ്യവസായം ഇപ്പോൾ ആഭ്യന്തര സന്ദർശകരെയാണ് ലക്ഷ്യമിടുന്നത് . ഓണം അവധി ദിവസങ്ങളിൽ കേരളത്തിലെ ടൂറിസം കേന്ദ്രങ്ങളിൽ കൂടുതൽ. മലയാളികൾ എത്തുമെന്ന് ടൂറിസം മേഖല പ്രതീക്ഷിക്കുന്നത്.
കൂടാതെ ടൂറിസം യൂണിറ്റുകൾക്കും തൊഴിലാളികൾക്കും കുറഞ്ഞ പലിശക്ക് സഹകരണ ബാങ്കുകൾ വഴി വായ്പ്പ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച നടപടികൾ ജൂലൈയിൽ ആരംഭിക്കും. പാക്കേജിന്റെ അന്തിമ തീരുമാനം രണ്ടാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തിന്റെ സ്ഥിതിഗതികൾ വിലയിരുത്തി തീരുമാനിക്കും.
ടൂറിസം വ്യവസായത്തിന്റെ പുനരുജ്ജീവനത്തിന് ധനകാര്യ, ടൂറിസം, പ്രാദേശിക സ്വയംഭരണ വകുപ്പുകളുടെ സംയുക്ത ശ്രമം ആവശ്യമാണ്. തദ്ദേശ സ്വയംഭരണ മന്ത്രി എ സി മൊയ്ദീനുമായി ചർച്ച നടത്തിയ ശേഷം ടൂറിസം യൂണിറ്റ് കെട്ടിടങ്ങളുടെ കെട്ടിടനികുതിക്ക് ചില ഇളവുകൾ നൽകിയിരുന്നു.
മഹാമാരി മൂലമുണ്ടായ വ്യവസായത്തിന് നികത്താനാവാത്ത നഷ്ടം ഉണ്ടായിട്ടുണ്ട് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പുനരുജ്ജീവനത്തിന് 12 മുതൽ 18 മാസം വരെ ആവശ്യമാണ്. 35,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം പ്രസിഡന്റ് ഇ എം നജീബ് പറയുന്നത്. കൂടാതെ 15 ലക്ഷത്തിലധികം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു.
കേരളത്തിലെ കുറഞ്ഞ കൊറോണ മരണനിരക്കും കേസുകളുടെ എണ്ണം കുറയുന്നതും ടൂറിസം വ്യവസായത്തിന് ഗുണം ചെയ്യും. ഈ വസ്തുത പുനരുജ്ജീവന കാമ്പെയ്നിൽ പ്രദർശിപ്പിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.