തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വർധിപ്പിച്ചു. മിനിമം ചാര്‍ജായി പന്ത്രണ്ട് രൂപ ആണ് വർധിപ്പിച്ചത്.
കേന്ദ്ര സർക്കാർ ലോക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനാൽ കര്‍ശന നിബന്ധനകളോടെ ജില്ലക്കകത്ത് ബസുകൾക്ക് ഹ്രസ്വ ദൂര സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്. അതേസമയം സാർവത്രികമായ പൊതു ഗതാഗതം ഉണ്ടാകില്ല.
ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശത്താണ് അന്തര്‍ജില്ലാ ബസ് യാത്രക്കുള്ള അനുമതിയെന്നും ഹോട്ട് സ്പോട് പ്രദേശങ്ങളിൽ സർവീസ് അനുവദിക്കില്ലായെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് പറഞ്ഞു. കൂടാതെ അന്തര്‍ ജില്ലാ, അന്തർസംസ്ഥാന യാത്രകള്‍ ഉടനെയുണ്ടാകില്ലെന്നും ഹോട്ട്സ്പോട്ട് അല്ലാത്തയിടങ്ങളില്‍ ഓട്ടോറിക്ഷ, ടാക്സി സർവീസുകള്‍ നടത്താമെന്നും ഗതാഗതമന്ത്രി അറിയിച്ചു
സാമൂഹ്യ അകലം പാലിച്ച് സര്‍വ്വീസ് നടത്തുമ്പോഴുള്ള നഷ്ടം നികത്താനാണ് ചാര്‍ജ്ജ് കൂട്ടുന്നത്. സാമൂഹിക അകലം പാലിച്ച് സര്‍വ്വീസ് നടത്തുന്നത് കനത്ത നഷ്ടത്തിന് ഇടയാക്കുമെന്നും സര്‍വ്വീസ് നിടത്താനാകില്ലെന്നും ബസ് ഉടമ സംഘടനകളുടെ പ്രതിനിധികള്‍ സര്‍ക്കാരിനെ ആവര്‍ത്തിച്ച് അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്ത് കൂടിയാണ് തീരുമാനമെന്നാണ് വിവരം.