എംപിയും എംഎല്‍എയുമായാല്‍ രോഗം വരാതിരിക്കില്ല; പരിഹസിച്ച് ജയരാജൻ

തിരുവനന്തപുരം : ഒരു ജനപ്രതിനിധിയും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിക്കരുതെന്ന് മന്ത്രി ഇ പി ജയരാജന്‍. കൊറോണ ആര്‍ക്കും പിടിപെടാം. എംപിയും എംഎല്‍എയുമായാല്‍ രോഗം വരാതിരിക്കില്ലെന്നും മന്ത്രി പരിഹസിച്ചു. വാളയാറില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സമരത്തെ പരാമര്‍ശിച്ചായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഏറ്റവും ഫലപ്രദമായ നിലയിൽ പ്രതിരോധ പ്രവ‍ർത്തനം നടത്തുകയാണ് ഇപ്പോൾ. അതിനാൽ തന്നെ ആരോ​ഗ്യവകുപ്പിന്റെ നി‍ർദേശങ്ങളോട് എല്ലാവരും സഹകരിക്കണം. നിലവിലെ പരിശോധന രീതികളും പ്രതിരോധ പ്രോട്ടോക്കോളും എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പരിശോധരീതികൾ ആരും തെറ്റിക്കരുത്. ജനസേവനം എന്നത് രോഗ്യവ്യാപനം തടയാനുള്ള ശ്രമങ്ങൾക്ക് ഒപ്പം നിൽക്കലാണ്. ബഹളം വയ്ക്കൽ അല്ല. ഈ ഘട്ടത്തിൽ രാഷ്ട്രീയം പറയാനാ​ഗ്രഹിക്കുന്നില്ലെന്നും ഇപ്പോൾ തർക്കത്തിനില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. മദ്യഷോപ്പുകളിലെ തിരക്ക് നിയന്ത്രിക്കാനാണ് വി‍ർച്വൽ ക്യൂവും ആപ്പും കൊണ്ടുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി