കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാരം പൂര്‍ണ ബഹുമതികളോടെ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു പയ്യാമ്പലത്തു നടക്കും. ഇന്നു രാവിലെ 10 മുതല്‍ മാടപ്പീടികയില്‍ അദ്ദേഹത്തിന്റെ വീട്ടിലും 11 മുതല്‍ സി.പി.എം. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ രാഘവന്‍ മന്ദിരത്തിലും പൊതുദര്‍ശനം.
സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി.ബി. അംഗം പ്രകാശ് കാരാട്ട് തുടങ്ങിയവരും മറ്റു സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കളും ഇന്നു രാവിലെ കണ്ണൂരിലെത്തി അന്ത്യാഭിവാദ്യം അര്‍പ്പിക്കും.
ഇന്നു തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നാകും മൃതദേഹം സംസ്‌കാരച്ചടങ്ങുകള്‍ക്കായി പയ്യാമ്പലം കടപ്പുറത്തേക്കു കൊണ്ടുപോകുക.
എ.കെ.ജി, ഇ.കെ. നായനാര്‍, ചടയന്‍ ഗോവിന്ദന്‍, അഴീക്കോടന്‍ രാഘവന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളെ അടക്കം ചെയ്തതിന് സമീപത്തായി കോടിയേരിക്കും ചിതയൊരുക്കും. മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ബന്ധുക്കളും മാത്രമായിരിക്കും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുക.