മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് 143 കോടി രൂപയുടെ സ്വത്ത്. മെയ് 21 ലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലാണ് ഉദ്ധവ് താക്കറെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള സത്യവാങ്മൂലം തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയത്. 143 കോടി രൂപയുടെ സ്വത്തിൽ 60 കോടി രൂപയുടെ ജംഗമ ആസ്തികളും 66 കോടിയുടെ സ്ഥാവര ആസ്തികളും ആണ് കണക്കാക്കിയിരിക്കുന്നത്. സത്യവാങ്മൂലം പ്രകാരം ഒരു വാഹനം പോലും അദ്ദേഹത്തിൻറെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല.
നിലവിൽ അദ്ദേഹം താമസിക്കുന്ന ബാന്ദ്ര (ഇ) യിലേ മതോശ്രീ യുടെ 75% അദ്ദേഹത്തിൻറെ പേരിൽ ആണ്. ബാന്ദ്ര(ഡബ്ലിയു) ലെ മറ്റൊരു റസിഡൻഷ്യൽ പ്രോപ്പർട്ടിയിൽ അദ്ദേഹത്തിനും ഭാര്യ രശ്മിക്കും 50 ശതമാനം വീതം ഓഹരിയുണ്ട്. 23 ക്രിമിനൽ കേസുകൾ ഉണ്ടായിരുന്നതിൽ 12 എണ്ണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു.
സ്വകാര്യ സ്ഥാപനങ്ങളിൽ അദ്ദേഹത്തിന് ഓഹരിയുണ്ട്. അതിലെ ശമ്പളം,ലാഭ വിഹിതം, പലിശ , മൂലധന നേട്ടം എന്നിവയാണ് ഉദ്ധവ് താക്കറെ തന്റെ വരുമാന മർഗമായി സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.