തിരുവനന്തപുരം: മുന്‍ മന്ത്രി ആര്‍.സുന്ദരേശന്‍ നായര്‍ (82) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1981-ലെ കരുണാകരന്‍ മന്ത്രിസഭയില്‍ ആരോഗ്യ- ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു.
എന്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ പാര്‍ട്ടിയായിരുന്ന എന്‍ഡിപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരേശന്‍ നായര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നെയ്യാറ്റിന്‍കരയില്‍ നിന്നും അഞ്ചും ആറും നിയമസഭകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
തിരുവനന്തപുരത്തെ പ്രശസ്ത സമാന്തര വിദ്യാഭ്യാസ സ്ഥാപനമായ വിക്ടറിയുടെ ഉടമയും അധ്യാപകനുമായിരുന്നു. പി.എസ്.സി അംഗമായും കേരള യൂണിവേഴ്‌സിറ്റി സെനറ്റ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.