തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച് പരിശോധനാഫലം

    തിരുവനന്തപുരം: തൃശൂരില്‍ മരിച്ച യുവാവിന് മങ്കിപോക്സ് സ്ഥിരീകരിച്ച് പരിശോധനാഫലം. പുണെ വൈറോളജി ലാബില്‍ നടത്തിയ പരിശോധനാഫലമാണ് വന്നത്. യുവാവ് ചികിത്സ തേടാൻ വൈകിയോന്നും അന്വേഷിക്കുന്നു.

    യുവാവുമായി സമ്പര്‍ക്കപ്പട്ടികയിലുള്ള 15പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവന്ന നാലു കൂട്ടുകാരും കുടുംബാംഗങ്ങളും ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കപട്ടികയിലുണ്ട്.