തിരുവനന്തപുരത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കുട്ടികള്‍ക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. വിഴിഞ്ഞത്താണ് വൈറസ് സ്ഥിരീകരിച്ചത്.

പ്രദേശത്ത് വയറിളക്കം വന്ന 42 കുട്ടികള്‍ ചികിത്സ തേടിയിരുന്നു. ഇവരില്‍ നിന്ന് രണ്ട് കുട്ടികളുടെ സാമ്പിളാണ് പരിശോധിച്ചത്.

ഉച്ചക്കട എല്‍എംഎല്‍എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സ്‌കൂളിലെ 31 കുട്ടികള്‍ക്ക് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധയേറ്റിരുന്നു. കുട്ടികള്‍ക്ക്
ഭക്ഷ്യവിഷബാധയേറ്റതിനെതുടര്‍ന്ന് സ്‌കൂള്‍ അഞ്ച് ദിവസം അടച്ചിടാന്‍ വിദ്യാഭ്യാസ ഓഫീസര്‍ ഉത്തരവിട്ടിട്ടുണ്ട്.

നോറോ വൈറസ് ബാധ ഉണ്ടാകുന്നത് വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ്.