കൊളംബോ: രാജ്യത്ത് ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്ന്
ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്സെയ്ക്ക് രാജിക്കത്ത് നല്കി. പ്രസിഡന്റ് സ്ഥാനത്ത് സഹോദരന് ഗോട്ടബായ തുടരും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കള്‍ തുടങ്ങിയവയ്ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്. ഊര്‍ജപ്രതിസന്ധിയും രാജ്യത്ത് രൂക്ഷമാണ്.
പെരാദെനിയ സര്‍വകലാശാലയ്ക്കു പുറത്തായിരുന്നു വാരന്ത്യ കര്‍ഫ്യൂവിനെതിരേയുള്ള കുട്ടികളുടെ പ്രതിഷേധവുമായി രംഗത്തുവന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പാലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.