ആലപ്പുഴ: കെ റെയില്‍ ബോധവത്കരണവുമായി വീടുകളിലെത്തുന്ന നേതാക്കള്‍ക്ക് താക്കീതുമായി നാട്ടുകാര്‍. ‘കെ റെയില്‍ അനുകൂലികള്‍ ബോധവല്‍ക്കരണത്തിന് വരരുത്’ എന്ന് വീടുകളുടെ മതിലില്‍ പോസ്റ്ററൊട്ടിച്ച് ചെങ്ങന്നൂര്‍ പുന്തല പ്രദേശവാസികള്‍.
കെ റെയില്‍ അനുകൂല വാദവുമായി എത്തിയ സിപിഎം നേതാക്കളെ തിരിച്ചയച്ചതിന് പിന്നാലെയാണ് പത്തോളം കുടുംബങ്ങള്‍ ഇത്തരത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചത്. വെണ്മണി പഞ്ചായത്തില്‍ 1.70 കിലോമീറ്റര്‍ ഭാഗമാണ് കെ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 2.06 ഹെക്ടര്‍ ഇതിനായി ഏറ്റെടുക്കേണ്ടി വരും.
പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതോടെ മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിലായി 67 വീടുകള്‍ പൂര്‍ണമായും 43 വീടുകള്‍ ഭാഗികമായും നഷ്ടപ്പെടുമെന്നാണ് കണക്കുകള്‍. നേതാക്കള്‍ ബോധവത്കരണവുമായി എത്തുമ്പോഴും കിടപ്പാടം വിട്ടിറങ്ങില്ലെന്ന നിലപാടിലാണ് കെ റെയില്‍ പ്രതിഷേധക്കാര്‍.