കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച യഥാര്‍ത്ഥ കത്ത് കണ്ടെത്തി. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നാണ് അന്വേഷണ സംഘം കത്ത് കണ്ടെത്തിയത്. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് കത്തിന്റെ പകര്‍പ്പ് പള്‍സര്‍ സുനിയുടെ അമ്മയുടെ പക്കല്‍ നിന്ന് കണ്ടെത്തിയിരുന്നു.
ഈ പകര്‍പ്പ് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിനിടെയാണ് യഥാര്‍ത്ഥ കത്ത് പള്‍സര്‍ സുനിയുടെ സഹതടവുകാരന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. കത്തിന്റെ ആധികാരികത ഉറപ്പിക്കാന്‍ പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ അന്വേഷണ സംഘം ശേഖരിച്ചു.
നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നാണ് കത്തില്‍ പറയുന്നത്. വലിയ ഭീഷണി നേരിടുന്നുണ്ടെന്നും ദിലീപാണ് തന്നെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചതെന്നുമുള്ള കാര്യങ്ങളും പള്‍സര്‍ സുനി കത്തില്‍ എഴുതിയിരുന്നു.