വിവാഹ വീട്ടിൽ ആഹാരത്തിൽ നിന്ന് ഭക്ഷ്യവിഷബാധ

കണ്ണൂർ: വിവാഹ വീട്ടിൽ വിളമ്പിയ ആഹാരത്തിൽ നിന്നും ഭക്ഷ്യവിഷബാധ. കണ്ണൂർ മലപ്പട്ടത്താണ് സംഭവം. ഭക്ഷ്യവിഷബാധയെ തുടർന്ന് 25 പേർ ഇന്ന് വിവിധ ആശുപത്രികളിൽ ചികിൽസ തേടി.

ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസവും 20 പേർ ചികിത്സ തേടിയിരുന്നു.കഴിഞ്ഞ ഞായറാഴ്ച മലപ്പട്ടം കുപ്പത്ത് നടന്ന വിവാഹ ചടങ്ങിനിടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ആർക്കും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ണൂർ ഡിഎംഒ അറിയിച്ചു.