പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ മജിസ്ട്രേറ്റിനെ വിസ്തരിക്കാന്‍ കോടതിയുടെ അനുമതി. പ്രത്യേക ജില്ലാ കോടതിയിലെ മജിസ്ട്രേറ്റ് എന്‍.രമേശനെ വിസ്തരിക്കാനാണ് ഉത്തരവ്. പ്രോസിക്യൂഷന് ഹര്‍ജിയിലാണ് കോടതിയുടെ അസാധാരണ ഉത്തരവ്.
മധു കൊല്ലപ്പെട്ട സമയത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം മജിസ്റ്റീരിയല്‍ അന്വേഷണം നടത്തിയത് എന്‍.രമേശനായിരുന്നു. മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതേസമയം മുന്‍ ഒറ്റപ്പാലം സബ് കളക്ടര്‍ ജെറോമിക് ജോര്‍ജിനെയും വിസ്തരിക്കാന്‍ മണ്ണാര്‍ക്കാട് കോടതി അനുമതി നല്‍കിയിട്ടുണ്ട്.