കാര്‍ ചരക്കുലോറിയുമായി കൂട്ടിയിടിച്ചു; എ.എം ആരിഫ് എം.പിയ്ക്ക് പരിക്ക്

ആലപ്പുഴ: എ.എം ആരിഫ് എം.പി സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുലോറിയില്‍ ഇടിച്ച് അപകടം. അപകടത്തില്‍ എ.എം.ആരിഫ് എം.പിയുടെ കാലിന് പരിക്കേറ്റു.

വ്യാഴാഴ്ച രാവിലെ ചേര്‍ത്തല കെ.വി.എം ആശുപത്രിക്ക് മുന്നിലായിരുന്നു അപകടം. എം.പി തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഓടിക്കൂടിയ നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്നാണ് എം.പിയെ കാറില്‍ നിന്നും പുറത്തെടുത്തത്. ഉടന്‍തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടസമയത്ത് എം.പി മാത്രമേ കാറിലുണ്ടായിരുന്നു.