അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി അടിമാലിക്ക് സമീപം സ്‌കൂള്‍ ബസും പൊലീസ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടില്ല.

ശാന്തന്‍പാറയിലേക്ക് പോയ ജീപ്പും അടിമാലിയിലെ സ്വകാര്യ സ്‌കൂളിന്റെ വാനും തമ്മിലാണ് കൂട്ടിയിടിച്ചത്.