മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കും പുരുഷ താരങ്ങള്‍ക്കും ഇനി മുതല്‍ തുല്യ പ്രതിഫലം. പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് നല്കുന്ന അതേ മാച്ച് ഫീ തന്നെ വനിതാ താരങ്ങള്‍ക്കും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി.
‘ക്രിക്കറ്റിലെ ലിംഗ വിവേചനം ഒഴിവാക്കുന്നതിന്റെ ആദ്യ ചുവടുവെയ്പ്പിലേക്ക് കടക്കുകയാണ് ബിസിസിഐ. വനിതാ താരങ്ങള്‍ക്കും ഇനി മുതല്‍ തുല്യ പ്രതിഫലം നല്‍കും. ഇനിമുതല്‍ നമ്മുടെ പുരുഷ, വനിതാ താരങ്ങളുടെ മാച്ച് ഫീ തുല്യമായിരിക്കും. ലിംഗ സമത്വത്തിന്റെ പുതിയൊരു സുവര്‍ണ്ണ കാലത്തേയ്ക്കുള്ള ചുവടുവെയ്പ്പാണിത്.’ ജയ്ഷാ ട്വിറ്ററില്‍ കുറിച്ചു.
വര്‍ഷങ്ങളായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങള്‍ ഉന്നയിച്ചു വരുന്ന ആവശ്യത്തിനാണ് ഒടുവില്‍ ബിസിസിഐ പച്ചക്കൊടി കാട്ടിയത്. ബിസിസിഐയുടെ വാര്‍ഷിക കരാര്‍ വ്യവസ്ഥയിലുള്ള വനിതാ താരങ്ങള്‍ക്കാണ് തുല്യപ്രതിഫലം ലഭിക്കുക.