മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. 82.33 രൂപ ആണ് വെള്ളിയാഴ്ച വ്യാപാരം തുടങ്ങിയപ്പോള്‍ രൂപയുടെ മൂല്യം. പതിനാറ് പൈസയുടെ ഇടിവാണ് ഇന്നുണ്ടായത്.
വ്യാഴാഴ്ച 55 പൈസ ഇടിഞ്ഞ് 82.17 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തിയിരുന്നു.ഇന്നലെയാണ് രൂപ ഡോളറിനെതിരെ ചരിത്രത്തില്‍ ആദ്യമായി 82-ന് മുകളില്‍ എത്തിയത്. 55 പൈസയുടെ ഇടിവ് ഇന്നലെ മാത്രം ഉണ്ടായി.
ഈ വര്‍ഷം രൂപയുടെ മൂല്യം 10 ശതമാനത്തിലധികം ഇടിഞ്ഞുതാണിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഇന്ധനവിലയും കയറ്റുമതിയിലെ മാന്ദ്യവുമാണ് രൂപയുടെ മൂല്യമിടിയാന്‍ കാരണം. അതേസമയം ഡോളറിന്റെ മൂല്യം ഉയര്‍ന്നതോടെ മറ്റ് കറന്‍സികളെല്ലാം ഇടിവ് നേരിടുകയാണ്.