ഈ വര്‍ഷത്തെ രസതന്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

സ്റ്റോക്‌ഹോം: ഈ വര്‍ഷത്തെ രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മൂന്നുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം. കരോളിന്‍ ആര്‍. ബെര്‍ടോസി, മോര്‍ട്ടന്‍ മെല്‍ഡല്‍, ബാരി ഷാര്‍പ്‌ലെസ് എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. ക്ലിക്ക് കെമിസ്ട്രിയിലെയും ബയോ ഓര്‍ത്തോഗനല്‍ കെമിസ്ട്രിയിലെയും സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ബാരി ഷാര്‍പ്‌ലെസിന് രണ്ടാം തവണയാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.

ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ ബെഞ്ചമിന്‍ ലിസ്റ്റ്, അമേരിക്കക്കാരനായ മാക് മില്ലന്‍ എന്നിവര്‍ക്കായിരുന്നു പോയ വര്‍ഷം രസതന്ത്ര വിഭാഗത്തില്‍ പുരസ്‌കാരം. അസിമ്മട്രിക് ഓര്‍ഗാനോ കാറ്റലിസ്റ്റുകള്‍ വികസിപ്പിച്ചതിനായിരുന്നു പുരസ്‌കാരം. ഇന്നലെ ഭൗതികശാസ്ത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചിരുന്നു. മൂന്നുപേരാണ് ഈ പുരസ്‌കാരത്തിനും അര്‍ഹരായത്.