Home Featured ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം; നിരവധി പേര്‍ക്ക് പരിക്ക്

0
ഉത്തരാഖണ്ഡില്‍ വിവാഹസംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 25 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിഗഡ്വാല്‍ ജില്ലയിലെ സിംദി ഗ്രാമത്തില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസിലുണ്ടായിരുന്ന ഇരുപതിലധികം പേരെ രക്ഷപ്പെടുത്തി. ബസില്‍ അന്‍പതിലധികം ആളുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേനയും ചേര്‍ന്നാണ് സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഡിജിപി അറിയിച്ചു. ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളാണ് പ്രദേശത്ത് തിരച്ചില്‍ തുടരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here