ഭാരത് ജോഡോ യാത്രയില്‍ സോണിയാ ഗാന്ധി പങ്കെടുത്തേക്കും

ബെംഗലൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ എ.ഐ.സി.സി ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി പങ്കെടുത്തേക്കും. എന്നാല്‍ ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല. തിങ്കളാഴ്ച പ്രത്യേക വിമാനത്തില്‍ സോണിയ മൈസൂരില്‍ എത്തുന്നുണ്ട്.

അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ ഏതാനും മണിക്കൂറുകള്‍ സോണിയ പങ്കെടുക്കുമെന്നും പിന്നീട് കുടകിലേക്ക് പോകുമെന്നും കുറച്ചു ദിവസം അവിടെ ചെലവഴിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.

കര്‍ണ്ണാടകയിലൂടെയാണ് നിലവില്‍ ഭാരത് ജോഡോ യാത്ര തുടരുന്നത്. സംസ്ഥാനത്ത് 21 ദിവസം നീളുന്ന യാത്രയില്‍ എട്ട് ജില്ലകളിലൂടെ 511 കിലോമീറ്റര്‍ പിന്നിടും.