രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക വില കുറഞ്ഞു

ന്യൂഡെല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിനായുള്ള പാചകവാതകത്തിന്റെ വില കുറഞ്ഞു. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 33.50 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 1,863 ആയി. നേരത്തെ, വില 1,896.50 രൂപയായിരുന്നു.

വാണിജ്യ സിലിണ്ടറിന് ഏറ്റവും കുറവ് വന്നിരിക്കുന്നത് തലസ്ഥാനഗരിയിലാണ്. ഡല്‍ഹിയില്‍ 25.5 രൂപയാണ് കുറഞ്ഞത്. 19 കിലോ സിലിണ്ടറിന് ഡല്‍ഹിയില്‍ 1,859.5 രൂപയാണ് ഇന്നത്തെ വില. നേരത്തെ, 1,885 രൂപയായിരുന്നു.

കോല്‍ക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ യഥാക്രമം 36.5, 32.5, 35.5 രൂപയാണ് വിലയില്‍ കുറവ് വന്നിരിക്കുന്നത്. കൊല്‍ക്കത്തയില്‍ 1,959 രൂപയും മുംബൈയില്‍ 1,811.5 രൂപയും ചെന്നൈയില്‍ 2,009.5 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, ഗാര്‍ഹിക പാചകവാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വന്നിട്ടില്ല.