സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക​ൾ ഇ​ന്നു മു​ത​ൽ ലൈ​വാ​യി സം​പ്രേ​ഷ​ണം ചെ​യ്ത് തുടങ്ങും

ന്യൂഡെൽഹി: സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​ന ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി​ക​ൾ ലൈ​വാ​യി ഇ​ന്നു മു​ത​ൽ സം​പ്രേ​ഷ​ണം ചെ​യ്ത് തുടങ്ങും. കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​നാ​യി സു​പ്രീം​കോ​ട​തി സ്വ​ന്തം സം​വി​ധാ​നം ഒ​രു​ക്കു​മെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് യു.​യു. ല​ളി​ത്. സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ളു​ടെ ലൈ​വ് സ്ട്രീം​മിം​ഗി​ന് പ​കർ​പ്പ​വ​കാ​ശം ഏ​ർ​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​പ്പോ​ൾ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​തേ​യു​ള്ളൂ. സു​പ്രീം​കോ​ട​തി​ക്ക് ത​ത്സ​മ​യ സം​പ്രേ​ഷ​ണ​ത്തി​ന് സ്വ​ന്തം സം​വി​ധാ​നം ഉ​ട​ൻ ത​യാ​റാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യൂ​ട്യൂ​ബി​ൽ ഉ​ൾ​പ്പെ​ടെ സം​പ്രേ​ഷ​ണം ചെ​യ്യ​പ്പെ​ടാ​വു​ന്ന ദൃ​ശ്യ​ങ്ങ​ൾ​ക്ക് പ​ക​ർ​പ്പ​വ​കാ​ശം ഏ​ർ​പ്പെ​ടു​ത്ത​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ന​ൽ​കി​യ ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് ഒ​ക്ടോ​ബ​ർ 18ലേ​ക്ക് മാ​റ്റി.