ന്യൂഡല്‍ഹി: അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഫിഫയുമായി ധാരണയില്‍ എത്തിയതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ വിലക്ക് ഫിഫ നീക്കിയതോടെയാണ് മത്സരങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന സാഹചര്യമുണ്ടായത്.
2022 ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഒക്ടോബര്‍ 11 മുതല്‍ 30 വരെ ഇന്ത്യയിലെ മൂന്ന് വേദികളിലായാണ് നടക്കുന്നത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, ഗോവ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, നവി മുംബൈയിലെ ഡോ. ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
ഇന്ത്യ ഉള്‍പ്പെടെ 16 ടീമുകളാണ് ലോകകപ്പില്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 11-ന് യു.എസ്.എക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ ടൂര്‍ണമെന്റിന് യോഗ്യത നേടിയിരിക്കുന്നത്. ഇതാദ്യമായാണ് ഇന്ത്യ ഫിഫ അണ്ടര്‍-17 വനിതാ ലോകകപ്പിന് യോഗ്യത നേടുന്നത്.