ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍ 1.5 കോടി രൂപയ്ക്ക് ബി.സി.സി.ഐ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 2021-ലാണ് ഇതിന്റെ ഓണ്‍ലൈന്‍ ലേലം നടന്നത്.
ടോക്യോ ഒളിമ്പിക്സ് മെഡല്‍ നേടിയ താരങ്ങളെ പ്രധാനമന്ത്രി അനുമോദിച്ച സമയമാണ് നീരജ് ചോപ്ര തന്റെ ജാവലിന്‍ അദ്ദേഹത്തിന് സമ്മാനമായി നല്‍കിയത്. നമാമി ഗംഗ പരിപാടിയുടെ ഭാഗമായാണ് നീരജിന്റെ ജാവലിന്‍ ഉള്‍പ്പെടെ ലേലത്തില്‍ വെച്ചത്.
2021 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായാണ് ലേലം നടന്നത്. ഇതില്‍വെച്ച് നീരജിന്റെ ജാവലിന്‍ ബിസിസിഐ സ്വന്തമാക്കിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.