പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: നെടുമ്പാശ്ശേരിയിലും കാലടിയിലും ഗതാഗതനിയന്ത്രണം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തും കാലടിയിലും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. സെപ്റ്റംബര്‍ ഒന്നും രണ്ടും തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഒന്നാം തീയതി വൈകുന്നേരം 3.30 മുതല്‍ 8 മണി വരെ അത്താണി എയര്‍പോര്‍ട്ട് ജങ്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ ജങ്ഷന്‍ വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഒരു വാഹനവും പോകാന്‍ പാടുള്ളതല്ല.

രണ്ടാം തീയതി പകല്‍ 11 മുതല്‍ 2 വരെ വിമാനത്താവളത്തിലും പരിസരത്തും ഗതാഗത നിയന്ത്രണമുണ്ട്. യാത്രയ്ക്കായി വിമാനത്താവളത്തിലേക്ക് വരുന്നവര്‍ ഇതനുസരിച്ച് യാത്ര ക്രമീകരിക്കേണ്ടതാണെന്ന് എറണാകുളം റൂറല്‍ പൊലീസ് അറിയിച്ചു.