അച്ഛന്‍ ഓടിച്ച ഓട്ടോയ്ക്കടിയില്‍ പെട്ട് രണ്ടരവയസ്സുകാരി മരിച്ചു

തൊടുപുഴ: അച്ഛന്‍ ഓടിച്ച ഓട്ടോറിക്ഷ പിന്നോട്ട് തിരിയ്ക്കുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് രണ്ടര വയസ്സുകാരി മരിച്ചു. കട്ടപ്പന വെള്ളിലാങ്കണ്ടം സ്വദേശികളായ സജേഷ്-ശ്രീക്കുട്ടി ദമ്പതികളുടെ മകള്‍ ഹൃദികയാണ് മരിച്ചത്.

രാവിലെ വീടിന് മുറ്റത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഉടന്‍ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.