തൃശ്ശൂരില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു

തൃശ്ശൂര്‍: ചിമ്മിനിയില്‍ പേവിഷബാധയേറ്റ് വയോധിക മരിച്ചു. നദാംപാടം കള്ളിചിത്ര ആദിവാസി കോളനിയിലെ മനയ്ക്കല്‍ പാറുവാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഒരു മാസം മുന്‍പാണ് കാട്ടില്‍ വെച്ച് പേവിഷബാധയുള്ള നായ കടിച്ചത്. ചികിത്സ തേടി അന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ നായ കടിച്ച വിവരം അവര്‍ പറഞ്ഞിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായപ്പോള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഇവര്‍ക്കൊപ്പം മറ്റ് മൂന്ന് പേര്‍ക്ക് കടിയേറ്റിരുന്നുവെങ്കിലും അവര്‍ ചികിത്സ തേടിയിരുന്നു. അതിനാല്‍ അവര്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. അതേസമയം ഇവരെ കടിച്ച നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.